ഇന്നലെ ട്വിട്ടറില്‍ എന്റെ കസിന്‍ പോകുന്നോന്നു ചോദിച്ചപ്പോഴും 'ഇല്ല' എന്നാണ് പറഞ്ഞത്. പിന്നെപ്പോഴാണ് ഇത് എന്റെ മനസ്സില്‍ കടന്നു കൂടിയതെന്ന് ചോദിച്ചാല്‍ ഇന്ന് ഉച്ചയ്ക്ക് ഒരു 1 മണി ആയിക്കാണും, അപ്പോഴാണ്. എന്താണെന്നു മനസ്സിലായോ? ആ മേളിലുള്ള ടൈറ്റില്‍, അതില്‍ പറഞ്ഞ ആ മലയാള പടത്തിന്റെ കാര്യമാ പറയുന്നേ. ചുരുക്കി പറഞ്ഞാല്‍ പഭഡോസകു. അങ്ങനെ വിളിക്കാം നമുക്ക് ഈ മലയാള ചലച്ചിത്രത്തെ.
ഐഡിയ ഇട്ടതു എന്റെ അരുമ നന്പന്‍ അനൂപ് ഏലിയാസ് നമ്പൂരി ഏലിയാസ് മഠത്തില്‍.. .., വോ, ലവന്‍ തന്നെന്ന്. ആയിക്കോട്ടെ, നന്‍പന്‍ന്‍റെ ആഗ്രഹമല്ലേ, പോകാം എന്നായി. തീയറ്ററില്‍ എത്തിയതും ശകുനങ്ങള്‍ മുഴുവന്‍ മോശം. ബാല്‍ക്കണി ടിക്കറ്റ് സോള്‍ഡ് ഔട്ട്.., അത്രയ്ക്കും നല്ല പടമോ? എന്നാല്‍ പിന്നെ താഴെ ഇരുന്നു കണ്ടു കളയാം. തീയറ്റര്‍ ഏതാണെന്ന് പറഞ്ഞില്ലല്ലോ, കോറണേഷന്‍., തീയറ്റരിനെ കുറിച്ച് ഒരു രണ്ടു വാക്ക് താഴെ കൊടുക്കുന്നു.
കോറണേഷന്‍., കോഴിക്കോടിന്‍റെ സ്വന്തം തീയറ്റര്‍., ഈ കാലത്തും എസി വെയ്ക്കാതെ ഫാനുകളാല്‍ കുളിര്‍മ പകരുന്ന തീയറ്റര്‍., ഈ കുളിര്‍മ ഫാനുകള്‍ക്ക് മാത്രം സ്വന്തം. മനസ്സിലായില്ലേ, ഒരു ഫാന്‍ മറ്റൊരു ഫാനിനാണ് കാറ്റ് കൊടുക്കുന്നത് എന്ന്. ഇനിയും മനസ്സിലായില്ലെങ്കില്‍, ഫാന്‍ 60 ഡിഗ്രി ചെരിച്ചു വെച്ച് പ്രേക്ഷകര്‍ക്ക് കാറ്റ് തരുന്നതിനു പകരം, ഒരു സൈഡിലുള്ള ഫാന്‍ മറ്റേ സൈഡിലുള്ള ഫാനിനു അഭിമുഖമായി വെച്ച് പരസ്പരം കാറ്റ് കൈമാറുന്ന ഒരു പ്രത്യേക രീതി. ഇനിയും മനസ്സിലായില്ലെങ്കില്‍ ഇങ്ങു വന്നു നോക്ക്, അപ്പോള്‍ മനസ്സിലാകും. സാധാരണ തീയറ്ററുകളില്‍ അകത്തു തണുപ്പും, പുറത്തു ചൂടും ആണെങ്കില്‍ ഇവിടെ നേരെ തിരിച്ചാണ്. തീയറ്ററില്‍ നിന്ന് ഇറങ്ങുമ്പോഴാണ് നമുക്ക് അല്പം ആശ്വാസം കിട്ടുക. ഓ കെ, സിനിമയിലേക്ക് കടക്കാം.
ചൂടും സഹിച്ചു ഇരുപ്പു തുടങ്ങി. പടത്തിന്റെ പേര് എഴുതി കാണിച്ചപ്പോളൊക്കെ വന്‍ കൈയടി. ആഹഹഹ, കിടിലന്‍ പടം തന്നെ എന്ന് ഉറപ്പിച്ചു. ആക്ഷേപഹാസ്യം ആയിരിക്കുമെന്ന് ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു. തുടക്കം തന്നെ രജനി സ്റ്റൈലില്‍ ശ്രീനിയണ്ണന്‍റെ പ്രവേശനം. വീണ്ടും വന്‍ കൈയടി, പ്രതീക്ഷകള്‍ കൂടുന്നു. കഥ മുന്നോട്ടു പോയി തുടങ്ങി. കുറെ ചളി തമാശകള്‍ അടിച്ചു പടം മുന്നേറുന്നു. ആദ്യത്തെ കൈയടി ഒക്കെ കുറഞ്ഞു തുടങ്ങി. ഇടയ്ക്ക് കൂവല്‍ തുടങ്ങിയോ എന്നൊരു സംശയം. പിന്നിലിരുന്നു ഏതോ ഒരുത്തന്‍ ആര്‍ത്താര്‍ത്തു ചിരിക്കുന്നു. എന്താ സംഭവമെന്ന് മനസ്സിലാകുന്നില്ല, ഏതോ പുളിച്ച ചളി കേട്ടിട്ടാണ് അണ്ണന്‍റെ ചിരി, അല്ല, അട്ടഹാസം. ഒന്ന് തിരിഞ്ഞു നോക്കി, ഒരു അസ്ഥിക്കൂടം ഡ്രസ്സ് ചെയ്തു ഇരിക്കുന്നത് പോലുണ്ട്. ഈ നീര്‍ക്കോലിയുടെ വായില്‍ നിന്നാണ് ഇങ്ങനൊരു ചെയ്തി. അപ്പപ്പോ, എന്നാ കൊടുമൈ സാര്‍, എന്നും പറഞ്ഞു വീണ്ടും സ്ക്രീനിലേക്ക് നോക്കി, അതാ എഴുതി കാണിക്കുന്നു, ഇടവേള. ഭാഗ്യം..
ഓടിയിറങ്ങി ഐസ് ക്രീമും മാങ്ങാ ജ്യൂസ് പോലുള്ള രണ്ടു ബോട്ടിലും വാങ്ങി വീണ്ടും അകത്തേക്ക്. ഇപ്പൊ അത്ര ചൂടറിയുന്നില്ല, ഐസ് ക്രീമിന്റെ തണുപ്പുണ്ട്. പടം വീണ്ടും മുന്നോട്ടു നീങ്ങുന്നു, നേരത്തെ കുറച്ചു ചളികള്‍ കേട്ട് ചിരിക്കാന്‍ ഉണ്ടായിരുന്നു, ഇപ്പൊ അതും ഇല്ല, അസ്ഥിക്കൂടത്തിന്‍റെ ഒച്ചയൊന്നും കേള്‍ക്കാനും ഇല്ല. ബോറടിയോ ബോറടി. ഇഴഞ്ഞിഴഞ്ഞു പടം നീങ്ങുന്നു, പലരും സഹികെട്ട് ഇറങ്ങി പോകുന്നത് കാണാം, ശപ്പന്മാര്‍, ഇങ്ങനാണോ പടം ആസ്വദിക്കുന്നത്? ഛെ, എന്നും വിചാരിച്ചു വീണ്ടും സ്ക്രീനിലേക്ക് കണ്ണുകളെ തിരിച്ചു വിട്ടു. ഒരു കിടിലന്‍ ട്വിസ്റ്റ്., അമ്മേ, എന്ന് പലരും വിളിച്ചു കൂവുന്നത് കേള്‍ക്കാം. കൂവലുകളുടെ ശക്തി കൂടി. ഡയലോഗുകള്‍ ഒന്നും കേള്‍ക്കാനില്ല, ഛെ, അങ്ങനെ ഒരു വിധത്തില്‍ പടം തീര്‍ന്നു കിട്ടി. തീര്‍ന്നപ്പോള്‍ അതാ തീയറ്ററിലെ പ്രേക്ഷകര്‍, ദി സൊ കാള്‍ഡ് പൊട്ടന്മാര്‍, മുഴുവന്‍ എഴുന്നേറ്റു നിന്ന് കൂവുന്നു. പടം കഴിഞ്ഞതിന്റെ ആഹ്ലാദം. എന്റെ ഭാവം എന്തായിരുന്നെന്നു അറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക്... 'കുഞ്ഞളിയന്‍' കണ്ട നമ്മുക്കുണ്ടോ വിഭോ 'പഭഡോസകു' ഏശുന്നു. ഹഹാ.
എന്തായാലും എത്രയും പെട്ടെന്ന് അനൂപിന്റെ ശകടത്തിന്റെ പിറകിലേറി തിരികെ യാത്ര. മനസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല, ഒന്നും ഏറ്റില്ല എന്ന് പറയുന്നതാകും ശരി. പടത്തിന്റെ കുറച്ചു നല്ലതും ചീത്തയും താഴെ കൊടുക്കുന്നു.
+ ve
ഫഹദ്, കുഞ്ഞു ശ്രീനി, രണ്ടു പേരും നന്നായി അഭിനയിച്ചു.
ബല്യ ശ്രീനിയുടെ കേണല്‍ പരിശീലനം, നന്നായി ചിരിക്കാന്‍ പറ്റി.
കുറച്ച് ഡയലോഗുകള്‍, ചിരിപ്പിക്കാനുള്ളത്. ഒന്നും ഓര്‍മയില്ല.
'മൊഴികളും' എന്ന് തുടങ്ങുന്ന പാട്ട് നന്നായിരുന്നു.
നമ്മുടെ സിനിമയുടെ നിലവാരതകര്‍ച്ചയെ കുറിച്ചുള്ള ചില ഡയലോഗുകള്‍, ബൈ മുകേഷ്.
ജഗതി, (പച്ചാളം) നന്നായി.
- ve
കഥ, എന്തായിരുന്നോ ആവോ.
സംവിധാനം, സംവിധായകന് വരെ സ്ക്രിപ്റ്റില്‍ സംശയമായിരുന്നെന്നു തോന്നുന്നു.
ബല്യ ശ്രീനി, എന്തൊക്കെയോ കോപ്രായങ്ങള്‍ കാണിക്കുന്നു.
ആക്ഷേപഹാസ്യം അഥവാ സറ്റയര്‍., ഇതിനു അങ്ങനെ ശരിക്കും പറയാന്‍ പറ്റില്ല, ഇത് താര തേജോവധം എന്ന് പറയാം, അല്ലെങ്കില്‍ താറടിക്കുക എന്നും പറയാം, പ്രത്യേകിച്ച് മോഹന്‍ലാലിനെ.
പിന്നെന്താ, മൊത്തം സിനിമ. അതൊരു - ve ആണ്. എന്റെ വിധിനിര്‍ണയത്തില്‍ പത്തില്‍ നാല് മാര്‍ക്ക്., പാസ് ആയിട്ടില്ല, ട്ടോ, അടുത്ത വട്ടം നോക്കാം.
(കാണേണ്ടവര്‍ക്കു പോയി കാണാം, സ്വന്തം റിസ്കില്‍., നല്ല പടം വരുമ്പോള്‍ കയറുന്നതാകും ഉത്തമം, ഹൈ, നോം എന്താ ജ്യോത്സ്യന്‍ ആയോ, എന്തേലും ആകട്ടെ, ആര്‍ക്കാ ചേതം.)
പഭഡോസകു - 4/10 .

No comments:
Post a Comment