വെള്ളിയാഴ്ച ആണ്, കുറെ പടങ്ങള്‍ ഇറങ്ങും, ഏതു കാണുമെന്നു വിചാരിച്ചു രാവിലെ പത്രം എടുത്ത് നോക്കിയപ്പോഴാണ് കൊലച്ചതി മനസ്സിലായത്. എരപ്പന്മാര്‍, കോഴിക്കോട് എന്ന പ്രധാന നഗരത്തില്‍ ആകെ റിലീസ് ചെയ്തത് കുഞ്ഞളിയന്‍ മാത്രം. വേറെ കുറെ ഹിന്ദിയോ കുന്ദിയോ ഏതൊക്കെയോ ഉണ്ട്. വളര്‍ന്നു വരുന്ന മെട്രോ നഗരം ആണെങ്കിലും തീയറ്ററുകളുടെ കാര്യത്തില്‍ ഞങ്ങള്‍ പിശുക്കരാണ്. കൊള്ളാവുന്നതെന്ന് പറയാന്‍ രണ്ടോ മൂന്നോ എണ്ണം. അത്രേ ഉള്ളൂ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നവര്‍......., ബാക്കിയുള്ളവര്‍ തമിഴിന്റെയും ഹിന്ദിയുടെയും ഇംഗ്ലീഷിന്റെയും ആള്‍ക്കാരാണ്.
എന്തായാലും വേണ്ടില്ല, വിചാരിച്ച പടങ്ങള്‍ ഒന്നും ഇറങ്ങിയിട്ടുമില്ല, ഒന്നും കാണണ്ട എന്നും വിചാരിച്ചു ഓഫീസില്‍ ചെന്നിരിക്കുമ്പോള്‍ ആണ് അണ്ണന്‍ തലൈവര്‍ അരുണ്‍ സ്വാമികളുടെ വരവ്. നേരെ വന്നു അണ്ണന്‍ പറഞ്ഞത്, വൈകിട്ട് കുഞ്ഞളിയന് കൈരളിയില്‍ രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നാണ്. ഈശ്വരോ രക്ഷതു എന്ന് വിചാരിച്ച് ഉച്ചയ്ക്ക് ഗൂഗിളില്‍ കയറി കുഞ്ഞളിയന്റെ അഭിപ്രായ ശേഖരണം നടത്തി. നോക്കുമ്പോ അത്ര വല്യ അഭിപ്രായോന്നും ഇല്ല്യ. തുടക്കം നല്ലതാണെന്നും അവസാനം മോശമാണെന്നും ഒക്കെയുള്ള ഒരെണ്ണത്തില്‍ തൂങ്ങി പിടിച്ച് അരുണിനോട് ചോദിച്ചു.. വേണോ??? ബുക്ക് ചെയ്തു പോയ സ്ഥിതിക്ക് എന്തായാലും പോകാം എന്നായി അവസാന തീരുമാനം. അങ്ങനെ ഓഫീസും കഴിഞ്ഞു കത്തിയടിച്ച് ഇരുന്നു തീയറ്ററില്‍ എത്തുമ്പോള്‍ സമയം ഏഴു കഴിഞ്ഞു അഞ്ചു മിനിട്ട്.

ഓടി തീയറ്ററില്‍ കയറുമ്പോള്‍ വന്‍ ബഹളമാണ് സ്ക്രീനില്‍..., ജഗദീഷ് വീണു കിടക്കുന്നു, എന്താന്ന് മനസ്സിലായില്ല്യല്ലോ എന്ന് വിചാരിച്ച് വിഷമിച്ചു സീറ്റും തപ്പി പിടിച്ച് ഇരുന്നു. അപോഴാണ് മനസ്സിലായത്, കഥാനായകന്‍ ജയസുര്യക്ക് ലോട്ടറി അടിച്ചെന്നു കേട്ട് ബോധം പോയതാണ് അളിയന്. ശരിക്കും അളിയന്‍ തന്നാണ് കേട്ടോ, നോക്കുമ്പോള്‍ വേറൊരു സ്ഥലത്ത് വേറൊരു അളിയനും(അശോകന്‍ ) ഇത് കേട്ട് ബോധം കേട്ട് കിടക്കുന്നു. അപ്പോഴേ സംഗതി അബദ്ധമായോ എന്ന് ചെറിയോരു സംശയം തോന്നി.. ആ തോന്നല്‍ ശരി വെച്ച് കൊണ്ട് കഥ അങ്ങനെ മുന്നോട്ടു നീങ്ങി.. കഥാനായകന്‍ രംഗപ്രവേശം ചെയ്യുന്നതും, അളിയന്മാര്‍ (മറ്റൊരാള്‍ വിജയരാഘവന്‍ ) ലോട്ടറി തുക സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും ഒക്കെ നല്ല ഭംഗിയായി ബോറടിപ്പിച്ചു കൊണ്ട് കഥ മുന്നോട്ടു നീങ്ങി. ഒരു മണിക്കൂര്‍ ക്രിത്യമായപ്പോള്‍ ഇടവേള എഴുതി കാണിച്ചു. അപ്പോഴുണ്ടായ സന്തോഷം പറയണ്ട, ഇടവേള ഉണ്ടായതു ഭാഗ്യം എന്ന് വിചാരിച്ചിട്ടാ, ട്ടോ. ഇടവേളയില്‍ ഓഫീസിലെ ആനന്ദേട്ടനെ കണ്ടു ഞങ്ങളുടെ അവസ്ഥ വിവരിച്ചു. പലയിടത്തും പലരും ഇതേ പോലെ ദുഃഖം പങ്കു വെയ്ക്കുന്നുണ്ടായിരുന്നു.
എന്തായാലും കയറിയതല്ലേ, പടം കഴിഞ്ഞിട്ട് ഇറങ്ങിയാല്‍ മതി എന്ന് ദ്രിടനിശ്ചയം എടുത്ത് കൊണ്ട് രണ്ടാമത്തെ പകുതിക്ക് തല വെച്ചു. ആദ്യപകുതിയില്‍ തന്നെ നമ്മുടെ നായിക (അനന്യ ) രംഗപ്രവേശം നടത്തിയിരുന്നു, കേട്ടോ, ഇടവേള വരെ പലരെയും തുറിച്ചു നോക്കിയും ബോധമില്ലാതെ എന്തൊക്കെയോ സംസാരിച്ചും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു അനന്യ. ഇനിയിപ്പോ ഞങ്ങളുടെ ബോധം പോയതാണോ എന്നും സംശയിക്കാം, ഞങ്ങളെ കുറ്റം പറയണ്ട, സജി സുരേന്ദ്രന്‍ ഉണ്ടല്ലോ, പിന്നെ പൂജപ്പുര കൃഷ്ണനും, അവരെ പറഞ്ഞോളൂ. അങ്ങനെ രണ്ടാം പകുതി തുടങ്ങി, സുരാജ് രംഗപ്രവേശം ചെയുന്നു, കുറച്ചു കോമഡി അടിക്കുന്നു, സദസ്സ് ഇളകിമറിയുന്നു. കാരണം, അത് വരെ ചലനശേഷി നഷ്ടപെട്ടവരെ പോലെയായിരുന്നു പ്രേക്ഷകര്‍, അപ്പോള്‍ എന്തേലും കാരണം കിട്ടിയാല്‍ ഇളകി മറിയണമല്ലോ, സ്വാഭാവികം. കഥയുടെ ദിശ മാറും മാറും എന്ന് വിചാരിച്ചിരുന്നു സമയം പോയി. സ്ക്രീനില്‍ അഭിനയ പ്രകടനങ്ങള്‍ കൊണ്ട് നടന്മാരും നടിമാരും തകര്‍ക്കുകയാണ്, ഇത്രയും അഭിനയശേഷി കാണണ്ട എന്ന് കരുതിയിട്ടാകണം, പലരും എഴുന്നേറ്റു പുറത്തു പോയി.
അങ്ങനെ ക്ലൈമാക്സ് എത്തി, ഹോ, എന്തൊരു ക്ലൈമാക്സ്, വില്ലന്മാര്‍ ഒരു സൈഡില്‍, ബാക്കിയുള്ളവര്‍ മറ്റേ സൈഡില്‍, അവിടെ വടം വലി നടക്കുകയാണ്, വടമായിട്ടു ഉപയോഗിക്കുന്നത് ഒരു പണപ്പെട്ടി ആണെന്ന് മാത്രം. നായകനും നായികയും സുരാജും അത് നോക്കി നിന്ന് രസിക്കുന്നു. അങ്ങിനെ വില്ലന്മാരെ അധികമൊന്നും തല്ലു കൊള്ളിക്കാതെ അവര്‍ക്ക് ഒരു താക്കീതു കൊടുത്ത് നാട്ടുകാര്‍ സ്നേഹത്തിന്റെ മഹത്വം വിളിച്ചോതുന്നു. എല്ലാത്തിനും കാരണക്കാരനായ കുഞ്ഞളിയനെ എല്ലാരും ചേര്‍ന്ന് പോക്കുന്നു, ശുഭം. പടം തീര്‍ന്നു, ട്ടോ, ഇറങ്ങി ഓടി, വീട്ടില്‍ എത്തിയിട്ട് വേണ്ടേ ക്ഷീണം തീര്‍ക്കാന്‍.., വെറുതെയല്ല സന്തോഷ് പണ്ഡിറ്റ് ഒക്കെ പടം ഇറക്കുന്നത് എന്ന് മനസ്സില്‍ പിറുപിറുത്തു, സജി സുരേന്ദ്രനെയും, കൃഷ്ണനെയും, അഭിനയ കുലപതികളെയും മനസ്സില്‍ തെറി വിളിക്കുകയും ചെയ്തു വീട്ടില്‍ എത്തി. നല്ല തണുത്ത വെള്ളത്തില്‍ ഒന്ന് കുളിച്ചപോള്‍ കുറച്ചു സമാധാനം കിട്ടിയത് മെച്ചം.
ഇങ്ങനെയും പടം എടുക്കാം എന്ന് തെളിയിച്ചു തന്ന സജിയോടും കൃഷ്ണനോടും ചോദ്യം, നിങ്ങള്‍ തന്നെയാണോ ഇവര്‍ വിവാഹിതരായാല്‍, സന്തുഷ്ട ഭര്‍ത്താക്കന്മാര്‍ എന്നീ പടങ്ങള്‍ ചെയ്തത്? പ്രേക്ഷകര്‍ വിഡ്ഢികള്‍ ആണെന്ന് വിചാരിച്ചാണോ ഇങ്ങനൊരു പടം എടുത്തത്?
എന്ത് പറയാനാ കൂട്ടരേ, അഞ്ചു പൈസക്ക് കൊള്ളാത്ത ഒരു സിനിമ, പറയാന്‍ നല്ലതിനായി സുരാജിന്റെ ഒരു അഞ്ചു കോമഡി മാത്രം, ബാക്കി കഥയും, കഥാപാത്രങ്ങളും, വാങ്ങുന്ന പൈസയ്കുള്ള നിലവാരം പോലും പുലര്‍ത്തിയില്ല. പുതുവര്‍ഷം ഇങ്ങനെ തുടങ്ങാനായിരിക്കും വിധി, എല്ലാരും പോയി കാണണം, ട്ടോ ഈ പടം. ശുഭരാത്രി...

No comments:
Post a Comment